video
play-sharp-fill

ബാലതാരമായി വന്ന് സൂപ്പർസ്റ്റാറിൻ്റെ പ്രണയ ചതിയിൽപ്പെട്ട രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ ; മകള്‍ ബോളിവുഡിലെ സ്വപ്നസുന്ദരി

ബാലതാരമായി വന്ന് സൂപ്പർസ്റ്റാറിൻ്റെ പ്രണയ ചതിയിൽപ്പെട്ട രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ ; മകള്‍ ബോളിവുഡിലെ സ്വപ്നസുന്ദരി

Spread the love

ബോളിവുഡില്‍ താരമാകുമെന്ന
പ്രതീക്ഷയില്‍ ദിനംപ്രതി നിരവധി പേര്‍ എത്തുമെങ്കിലും ചിലര്‍ മാത്രമാണ് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്.
ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായിരുന്ന പുഷ്പവല്ലി എന്ന നടിയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്.
തെലുങ്ക്, തമിഴ് സിനിമകളില്‍ മികച്ച അഭിനയത്തിന് പേരുകേട്ട ബാലതാരമായിരുന്നു അന്ന് പുഷ്പവല്ലി.
ഒരു ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ 1930 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി.
സമ്പൂര്‍ണ രാമായണത്തിലെ അഭിനയത്തിന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. 93 വര്‍ഷം മുന്‍പുള്ള 300 രൂപയാണെന്ന് ഓര്‍ക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തില്‍നിന്നു വന്ന പുഷ്പവല്ലിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ‍ആശ്രയം.
ഇതിനായി 9 വയസ്സ് മുതല്‍ അവള്‍ക്ക് ജോലി ചെയ്യേണ്ടി വന്നു.
14വയസ്സുള്ളപ്പോള്‍ ഐ വി രംഗാചാരി എന്ന അഭിഭാഷകനെ അവര്‍ വിവാഹം കഴിച്ചു. എന്നാല്‍ അധികം താമസിയാതെ ഇരുവരുടെയും വിവാഹ ബന്ധം അവസാനിച്ചു.
അവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയും ചെയ്തു. ഇതിനിടെ അവര്‍ക്ക് ബാബ്ജി, രാമ എന്നീ രണ്ട് കുട്ടികളുമുണ്ടായി.
മിസ് മാലിനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തമിഴ് സിനിമയില കാതല്‍ മന്നന്‍ എന്നറിയപ്പെുടുന്ന ജെമിനി ഗണേശനെ പുഷ്പവല്ലി കണ്ടുമുട്ടി.
ചക്രധാരി (1948) എന്ന തമിഴ് ചിത്രത്തില്‍ പുഷ്പവല്ലി നായികയായി. ജമിനി ഗണേശന്‍ ആ ചിത്രത്തില്‍ ഒരു ചെറിയ വേഷവും ചെയ്തു. പിന്നീട് ‘തായ് ഉള്ളം’ എന്ന ചിത്രത്തിലുടെ ജമിനി ഗണേശന്‍ വലിയ താരമായി മാറിയപ്പോള്‍ പുഷ്പവല്ലിക്ക് സപ്പോര്‍ട്ടിംഗ് റോളുകളിലേയ്ക്ക് ഒതുങ്ങി. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയും ഈ ബന്ധത്തില്‍ രാധ, രേഖ എന്ന രണ്ട് പെണ്‍മക്കള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഗണേശന്‍ കുട്ടികളുടെ പിതൃത്വം അംഗീകരിക്കുകയോ പുഷ്പവല്ലിക്ക് ഭാര്യയുടെ പദവി നല്‍കുകയോ ചെയ്തില്ല, കാലക്രമേണ അവരുടെ ബന്ധം അവസാനിച്ചു.
ചൂതാട്ടത്തില്‍ പങ്കെടുത്തിരുന്ന പുഷ്പവല്ലി വന്‍കടത്തില്‍ അകപ്പെട്ടു.
ഇതോടെ രേഖയുടെ സ്കുള്‍ വിദ്യാഭ്യാസം 14-ാം വയസ്സില്‍ അവസാനിക്കുകയും എഴുപതുകളുടെ അവസാനത്തില്‍ സിനിമാ അഭിനയം ആരംഭിക്കുകയും ചെയ്തു. ശരീരത്തിന്റെ പേരിലും നിറത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ചെറുപ്പത്തില്‍ തന്നെ രേഖ ബോളിവുഡിലെ സ്വപ്നസുന്ദരിയായ സൂപ്പര്‍ താരമായി. ഉംറാവു ജാന്‍, ഖൂന്‍ ഭാരി മാംഗ്, സില്‍സില, ഖുബ്‌സൂറത്ത്, കല്യൂഗ് എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റുകളിലും ബ്ലോക്ക്ബസ്റ്ററുകളിലും അവര്‍ അഭിനയിച്ചു. 180-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അവര്‍ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ രേഖയ്ക്ക് രാജ്യം 2010ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു.
2012- 18 കാലഘട്ടത്തില്‍ രാജ്യസഭാ മെമ്പറുമായിരുന്നു.
പുഷ്പവല്ലി പിന്നീട് കാമറാമാനായ ‍കെ. പ്രകാശിനെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികളുടെ കൂടി മാതാവാകുകയും ചെയ്തു. 1991-ല്‍ പുഷ്പവല്ലിയുടെ മരണത്തിന് ശേഷം രേഖയെ അംഗീകരിക്കുവാന്‍ ജമിനി ഗണേശന്‍ തയാറായി.
സിനിബ്ലിറ്റസിനു നല്‍കിയ അഭിമുഖത്തില്‍ ഞാനും രേഖയുമായി ഇപ്പോള്‍ നല്ല ബന്ധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.