
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ഫഹദ് ഫാസിലിന്റെ നാല്‍പ്പത്തിയൊന്നാം ജന്മദിനത്തില് ഗംഭീര അപ്ഡേറ്റുമായി പുഷ്പ 2 ടീം. ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുഷ്പ 2 ടീം പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന് ജന്മദിനാശംസകളും നേരുന്നുണ്ട്.
ചെറിയ സ്ക്രീന്‍ ടൈംമിലും പുഷ്പ ആദ്യഭാഗത്ത് ഗംഭീര പ്രകടനമാണ് ഫഹദ് നടത്തിയത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുഷ്പ സീരിസ് സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. അല്ലു അര്‍ജ്ജുനാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രശ്മിക മന്ദാന നായികയാവുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ്.