
പേഴ്സില്‍ ഈ സാധനങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ മാറ്റിക്കൊള്ളൂ; ഇല്ലെങ്കിൽ ദാരിദ്ര്യത്തിന് കാരണമാകും
കോട്ടയം: ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്തും പേഴ്‌സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. പേഴ്സില്‍ പണത്തിന് പുറമെ നിരവധി കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.
ഫോട്ടോ, എടിഎം, ബില്ല്, കാർഡ് തുടങ്ങി നിരവധി കാര്യങ്ങള്‍ പേഴ്സില്‍ കാണുക. പേഴ്സും സാമ്പത്തിക സ്ഥിതിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ജീവിതത്തിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ പേഴ്സിന് കഴിയുമെന്നാണ് വിശ്വാസം.
അത്തരത്തില്‍ ഐശ്വര്യം ലഭിക്കണമെങ്കില്‍ പേഴ്സില്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കാൻ പാടില്ല. അങ്ങനെ സൂക്ഷിച്ചാല്‍ അത് ദാരിദ്ര്യത്തിന് കാരണമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതില്‍ ഒന്നാണ് മരുന്ന്. പലരും പേഴ്സില്‍ മരുന്ന് സൂക്ഷിക്കാറുണ്ട്. എന്നാല്‍ പേഴ്സില്‍ മരുന്ന് സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് വിശ്വാസം. ഇത് നെഗറ്റീവ് എനർജി നല്‍കുന്നു.
രണ്ടാമതായി ഭക്ഷണ സാധനങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. അതിനാല്‍ ഇവ പേഴ്സില്‍ സൂക്ഷിക്കരുത്. എന്നാല്‍ ചില കാര്യങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കുന്നത് സമ്പത്ത് കൂട്ടുന്നുവെന്നാണ് വിശ്വാസം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി.
ജ്യോതിഷത്തിലും തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. തുളസി ചെടി വീട്ടില്‍ ഉണ്ടെങ്കില്‍ യമദേവൻ വീട്ടിലേക്ക് കടക്കില്ല എന്നതാണ് വിശ്വാസം. വീട്ടില്‍ ഐശ്വര്യത്തിനും തുളസി നല്ലതാണ്. തുളസിയില പേഴ്സില്‍ വച്ചാല്‍ നല്ലതാണെന്നാണ് പറയുന്നത്. എന്നാല്‍ അത് വയ്ക്കുന്നതിന് ഒരു കണക്കുണ്ട്. അഞ്ച് തുളസിയില പേഴ്സില്‍ സൂക്ഷിച്ച് വച്ചാല്‍ നിങ്ങള്‍ക്ക് ഐശ്വര്യവും നേട്ടവും സാമ്പത്തികസ്ഥിരതയും നല്‍കും. ഇങ്ങനെ തുളസിയില പേഴ്സില്‍ വച്ചാല്‍ പണം നഷ്ടപ്പെടില്ലെന്നാണ് വിശ്വാസം.