കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ കോടികളുടെ അഴിമതി; ലോകായുക്ത ഇന്ന് പരിഗണിക്കും; പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. ഈ പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.

നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങി. ഇതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് ലോകായുക്ത വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎംഎസ്‌സിഎല്‍ എം ഡിയായിരുന്ന നവജോത് ഖോസ, ബാലമുരളി, എം ഡി ദിലീപ് അടക്കമുള്ള 12 പേര്‍ക്കും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. പിപിഇ കിറ്റിന് അക്കാലത്ത് ദൗര്‍ലഭ്യം നേരിട്ടതിനാല്‍ കിട്ടാവുന്നിടത്തെല്ലാം വാങ്ങിയതിനാലാണ് കൂടുതല്‍ പണം നല്‍കേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കുറഞ്ഞ ക്വാട്ട് നല്‍കിയ കമ്ബനിയെ ഒഴിവാക്കിയാണ് കൂടുതല്‍ തുകയ്ക്ക് വാങ്ങിയതെന്നാണ് പരാതിക്കാര്‍ പറയുന്നത്.