പുറങ്കടലില്‍ മുങ്ങിത്താഴ്ന്ന ചരക്ക് കപ്പല്‍ ഏതുനിമിഷവും ഒരു ജലബോംബ് ആയേക്കും: കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങള്‍ ഭീഷണിയില്‍

Spread the love

കൊച്ചി /തിരുവനന്തപുരം: പുറങ്കടലില്‍ മുങ്ങിത്താഴ്ന്ന ചരക്ക് കപ്പല്‍ ഏതുനിമിഷവും ഒരു ജലബോംബ് ആയേക്കും.
16 കണ്ടെയ്‌നർ കാത്സ്യം കാർബൈഡ് കപ്പലിലുണ്ട്. വെള്ളവുമായി സമ്ബർക്കമുണ്ടായാല്‍ ഇത് അസറ്റിലിൻ വാതകമായി മാറി വൻസ്ഫോടനം സംഭവിക്കാം.

മറ്റു 13 കണ്ടെയ്‌നറില്‍ ഹാനികരമായ വസ്തുക്കളും കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമുണ്ട്. സ്ഫോടനമുണ്ടായാല്‍ എന്തെല്ലാം സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.38 കി. മി) അകലെ തിരക്കേറിയ കപ്പല്‍ച്ചാലിന്റെ അടിത്തട്ടിലാണ് കപ്പലിപ്പോള്‍.
20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങള്‍ എണ്ണ, രാസപദാർത്ഥ ഭീഷണിയിലായി. കപ്പലിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവില്‍ എണ്ണ പരന്നിട്ടുണ്ട്. വെള്ളത്തില്‍ നിന്നും എണ്ണ വലിച്ചെടുത്തിലെങ്കില്‍ മത്സ്യസമ്ബത്തിന് വലിയ പ്രതിസന്ധിയാവും. എണ്ണപടർന്നാല്‍ മത്സ്യ സമ്ബത്തിന് കൊടിയനാശമുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

640 കണ്ടെയ്‌നറുകളില്‍ 100ലധികം കടലില്‍ പതിച്ചിട്ടുണ്ട്. ഒഴുകുന്ന കണ്ടെയ്‌നറുകളില്‍ മറൈൻ ഗ്യാസ് ഓയിലും (എം.ജി.ഒ), വെരി ലോ സള്‍ഫർ ഫ്യൂവല്‍ ഓയിലും (വി.എല്‍.എസ്.എഫ്.ഒ) മറ്റുമാണ്. കോസ്റ്റ് ഗാർഡ് കപ്പല്‍ ‘സക്ഷം”, കോസ്റ്റ്ഗാർഡിന്റെ ഏറ്റവും വലിയ ഓഫ്‌ഷോർ പട്രോള്‍ യാനമായ ‘സമർത്ഥ്”എന്നിവ എണ്ണ പടരുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ്. ഡോർണിയർ വിമാനം ഉപയോഗിച്ച്‌ എണ്ണപ്പാട നശിപ്പിക്കാനുള്ള പൊടി തളിച്ചു.

കണ്ടെയ്നറുകള്‍ ഒഴുകിയെത്താൻ സാദ്ധ്യത കൂടുതല്‍ ആലപ്പുഴ തീരത്താണ്. കൊല്ലം, തിരുവനന്തപുരം തീരത്തും സാദ്ധ്യതയുണ്ട്. കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാൻ രണ്ട് കപ്പലുകള്‍ രംഗത്തുണ്ട്.

കണ്ടെയ്നർ ഭീഷണി
കടലില്‍ വച്ച്‌ സ്ഫോടനം സംഭവിച്ചാല്‍ തീ അണയും. കണ്ടെയ്നറുകള്‍ കരയ്ക്ക് അടിയുന്ന ഘട്ടത്തിലാണ് വെള്ളവുമായി കലർന്ന് രാസപ്രവർത്തനം നടക്കുന്നതെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകും. നിശ്ചിത അകലം പാലിച്ച്‌ കണ്ടെയ്നറുകളെ വിഴിഞ്ഞം,കൊച്ചി പോർട്ടുകളിലേക്ക് വലിച്ച്‌ കയറ്റുകയാണ് പോംവഴി. അതിന് കണ്ടൈയ്‌നറുകള്‍ സംബന്ധിച്ച്‌ പൂർണമായ വിവരങ്ങള്‍ ലഭ്യമാകണം. വിദേശത്തുനിന്ന് ചരക്കുകള്‍ അയയ്ക്കുമ്ബോള്‍ കണ്ടെയ്നറുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തതാണ് പ്രതിസന്ധിയാകുന്നത്.
കാത്സ്യം കാർബണേറ്റ് എന്തിന്?

അതീവസുരക്ഷയില്‍ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് രാസപ്രവർത്തനം നടത്തി അസറ്റ്ലിൻ വാതകമുണ്ടാക്കുന്നത്. ഇത് സിലിണ്ടറുകളില്‍ നിറച്ച്‌ വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.കട്ടകളായും പൊടിയായും കാത്സ്യം കാർബണേറ്റ് സൂക്ഷിക്കാം,കണ്ടെയ്നറില്‍ എങ്ങനെയെന്ന് വ്യക്തമല്ല.
കണ്ടെയ്നറുകള്‍ കരയ്ക്ക് അടിയുന്നത് അപകടമാണ്.അതിനാല്‍ പ്രത്യേക ജാഗ്രതവേണം.കണ്ടെയ്നറുകള്‍ മാറ്റുന്നതും വെള്ളത്തിനിന്നുള്ള ഓയില്‍ നീക്കവും ശ്രമകരമാണന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി.പ്രമോദ് പറഞ്ഞു.