പുറംകടലിൽ എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയതിൽ കേരളാ പോലീസ് കേസെടുത്തു.

Spread the love

കൊച്ചി: പുറംകടലിൽ എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയതിൽ പോലീസ് കേസെടുത്തു.

ഫോർട്ട് കൊച്ചി പോലീസാണ് കേസെടുത്തത്.കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. മേയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പൽ മുങ്ങി

അപകടമുണ്ടാകുന്നത്. കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. അതേസമയം എംഎസ്‌സി എൽസ3 എന്ന കപ്പൽ കൊച്ചി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരത്ത് മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. കേസിന് പകരം

ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കാനും നിർദ്ദേശം നൽകി.

കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലായിരുന്നു തീരുമാനം.