
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു; പദ്ധതിയുടെ പേരില്‍ കോർഡിനേറ്റർ പണം പിരിച്ചെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; പുണ്യം പൂങ്കാവനം പദ്ധതിയുടെ കോ.ഓർഡിനേറ്റർ ആയിരുന്ന എരുമേലി സ്റ്റേഷനിലെ പോലീസുകാരൻ നവാസിനെ തെളിവ് സഹിതം പിടികൂടിയത് തേർഡ് ഐ ന്യൂസ് ; തേർഡ് ഐ ബിഗ് ഇംപാക്ട്
എറണാകുളം : ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരില്‍ കോർഡിനേറ്റർ പണം പിരിച്ചെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയുണ്ടായിരുന്ന എരുമേലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയിരുന്ന നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. പരാതി കൈപ്പറ്റിയ മുഖ്യമന്ത്രി അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നല്കുകയായിരുന്നു.
എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നവാസ് 16/11/2022 ന് എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്. ഇതിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സഹിതമാണ് തേർഡ് ഐ ന്യൂസ് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. എഡിജിപി എം ആർ അജിത് കുമാറാണ് മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിന്മേല്‍ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.