play-sharp-fill
പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ വ്യാപക പിരിവ്; അയ്യപ്പന്റെ പേര്‌ പറഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻതുക കൈപ്പറ്റിയതായി സൂചന; പുണ്യം പൂങ്കാവനത്തിന്റെ ചുമതലയുള്ള സിവിൽ പൊലീസ് ഓഫീസർ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന്

പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ വ്യാപക പിരിവ്; അയ്യപ്പന്റെ പേര്‌ പറഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻതുക കൈപ്പറ്റിയതായി സൂചന; പുണ്യം പൂങ്കാവനത്തിന്റെ ചുമതലയുള്ള സിവിൽ പൊലീസ് ഓഫീസർ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന്

ഏ.കെ ശ്രീകുമാർ

എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ വ്യാപക പണപ്പിരിവ് നടന്നതായ വിവരങ്ങൾ പുറത്ത് .


അയ്യപ്പന്റെ പേര്‌ പറഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻതുക പിരിവ് വാങ്ങിച്ചതായാണ് ലഭിക്കുന്ന സൂചന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു.

എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഇയാൾ 16/11/22 ന് എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്.

പുണ്യം പൂങ്കാവനം പ്രവർത്തകർ , ശബരിമലയിലും, പമ്പയിലും, നിലയ്ക്കലും സ്തുത്യർഹമായ സേവനം ചെയ്തപ്പോഴാണ് എരുമേലിയിൽ അയ്യപ്പന്റെ പേരിൽ പണപ്പിരിവ് അടക്കം നടത്തിയത്

കഴിഞ്ഞ വർഷവും എരുമേലിയിൽ പാർക്കിംഗിൻ്റെ പേരിൽ സിഐ വ്യാപകമായി കൈക്കൂലി വാങ്ങിച്ചിരുന്നു. ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടതും തേർഡ് ഐ ന്യൂസായിരുന്നു. പിന്നീട് ഈ സംഭവം ശരിയാണെന്ന് കണ്ടെത്തി സ്പ്യെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്കുകയും തുടർന്ന് അന്നത്തെ എരുമേലി സി ഐ ആയിരുന്ന മനോജ് സസ്പെൻഷനിൽ പോവുകയും ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് എരുമേലിയേയും ശബരിമലയേയും കളങ്കിതമാക്കാൻ പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് സർവ്വീസിലുള്ളതും റിട്ടയർ ചെയ്തതുമായ ചില പുഴുക്കുത്തുകൾ ഇത്തരം ഗുരുതരമായ നിയമ ലംഘനം നടത്തുന്നത്.

എന്നാൽ പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വ്യാപകപിരിവിൽ നിലവിലെ എരുമേലി സി.ഐക്കും , എസ് ഐക്കും, പങ്കില്ലെന്ന സൂചനയും തേർഡ് ഐ ന്യൂസിന്റെ അന്വേഷണത്തിൽ മനസിലായി.

മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള തിരക്കാണ് ഇത്തവണ ശബരിമലയിൽ ഉണ്ടായത്. തിരക്ക് കൂടിയ സാഹചര്യത്തിലും വളരെ ഭംഗിയായി ശബരിമല ദർശനത്തിന് കുറ്റമറ്റ രീതിയിലുള്ള സൗകര്യവും സുരക്ഷയുമൊരുക്കാൻ കേരള പോലീസിന് സാധിച്ചിരുന്നു. യാതൊരു പരാതിയുമില്ലാതെ അങ്ങേയറ്റം ഭംഗിയായി തന്നെയാണ് പോലീസ് ഉത്തരവാദിത്വം നിറവേറ്റിയത്. എന്നാൽ എരുമേലിയിലെ ഈ പേരുദോഷം കേരള പോലീസിന് തീരാകളങ്കമായി മാറുകയാണ്.

പുണ്യം പൂങ്കാവനം പദ്ധതിയുടെ മറവിൽ എരുമേലിയിൽ നടന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് പരാതി നല്കുമെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ പറഞ്ഞു.