
ആലപ്പുഴ : പുന്നപ്രയിൽ അമ്മയുടെ കാമുകനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. സംഭവത്തിൽ പ്രതിയായ കിരൺ (29) ഇയാളുടെ അമ്മ, അച്ചൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പുന്നപ്ര സ്വദേശി ദിനേശൻ (54) ആണ് മരിച്ചത്. ഇയാൾ കിരണിൻ്റെ അമ്മയുടെ സുഹൃത്താണ്.
ശനിയാഴ്ച വൈകിട്ടോടെയാണ് ഇവരുടെ വീടിന് സമീപത്തെ പാടത്ത് നിന്ന് ദിനേശൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഷോക്കേറ്റതാണെന്ന് കണ്ടെത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് കൊലപാതകം ആണെന്ന് തെളിയിച്ചത്. അമ്മയെ കാണാനായി വീട്ടിലെത്തിയ ദിനേശനെ കിരൺ ഇലക്ട്രിക്ക് കെണിയൊരുക്കി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.