വനിതാ മതിൽ പൊളിഞ്ഞു വെള്ളാപ്പള്ളിയെ തള്ളി പുന്നല ശ്രീകുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വനിതാ മതിൽ പൊളിഞ്ഞുവെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പരാമർശങ്ങൾക്കെതിരെ കെപിഎംഎസ് ജനറൽ സെക്രട്ടറിയും വനിതാ മതിൽ സംഘാടക സമിതി ജനറൽ കൺവീനറുമായിരുന്ന പുന്നല ശ്രീകുമാർ. വനിതാ മതിൽ പൊളിഞ്ഞുവെന്ന വെളളാപ്പളളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കി. ഇത് പ്രതിയോഗികൾക്ക് കരുത്തു പകരുന്നതാണ്. വെളളാപ്പളളി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വനിതാ മതിലിനെതിരെ വെളളാപ്പളളിയുടെ പരാമർശങ്ങൾ ഉണ്ടായത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിൽ വൻ വിജയമായിരുന്നു. എന്നാൽ വനിതാ മതിലിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകൾ ശബരിമല കയറിയതോടെ മതിൽ പൊളിഞ്ഞ് പോയി. ഇത്തരത്തിൽ നോക്കുമ്‌ബോൾ പരിപാടി ഒരു കെണിയായി കണക്കാക്കാം. എന്നാൽ ശബരിമല വിഷയം ലോകസഭാ തെരഞ്ഞെടുപ്പിൽ ഉന്നയിച്ച് മുതലെടുക്കാൻ ബിജെപിക്ക് കഴിയുമെന്നാണ് താൻ കരുതുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group