പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചു; രണ്ടു പേർക്കെതിരെ കേസെടുത്തു

Spread the love

കോട്ടയം: പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കോട്ടയം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

video
play-sharp-fill

സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.

എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസിന്‍റെ നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹ്യ മാധ്യമങ്ങൾ വഴി വിദ്വേഷപരമായ തരത്തിൽ പോസ്റ്റുകളും, കമന്റുകളും, മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിയും പോലീസ് സ്വീകരിക്കുന്നതാണ്.