പൂഞ്ഞാർ പള്ളിയിൽ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി; ആറ് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

Spread the love

പൂഞ്ഞാർ: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തി.

video
play-sharp-fill

പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും ഇന്ന് പതിവിൽ കൂടുതൽ ആളുകൾ എത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ ഡിവൈഎസ്‌പി കെ സദൻ സ്ഥലത്തെത്തി. നിരവധി ആളുകളും പള്ളിമുറ്റത്തെത്തി.

ദേവാലയത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധർ കുരിശും തൊട്ടിയിൽ റേയ്സിംഗ് നടത്തിയത്.