മനസു കീഴടക്കുന്ന രുചിയുള്ള ബിരിയാണി തേടുന്നവർക്കായി കിടിലൻ പഞ്ചാബി ബിരിയാണിയുമായി പഞ്ചാബി റസ്റ്റോറന്റ് കോട്ടയം ചന്തക്കവലയിൽ നാളെ മുതൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മനസു കീഴടക്കുന്ന രുചിയുള്ള ബിരിയാണി തേടി ഇനി എങ്ങും പോകേണ്ട . കിടിലൻ പഞ്ചാബി ബിരിയാണിയുമായി പഞ്ചാബി റസ്റ്റോറന്റ് നാളെ രാവിലെ കോട്ടയം ചന്തക്കവലയിൽ പ്രവർത്തനമാരംഭിക്കും

പാചകപ്പെരുമകളിൽ നിറയുന്ന എരിവും പുളിയും മധുരവും തേടി എത്രദൂരം സഞ്ചരിക്കാനും മലയാളികൾ തയ്യാറാണ്. പലനാടുകളിലെ പാചകപരീക്ഷണങ്ങള്‍ സ്വന്തം പാചകപ്പുരയിലേക്ക് എത്തിക്കാൻ കൊതിക്കുന്ന ഭക്ഷണപ്രിയർക്കു മുന്നിലേക്കാണ് പഞ്ചാബി റസ്റ്റോറന്റെ കലവറ തുറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കൽ രുചിച്ചാൽ ഒരുകാലവും മനസുവിട്ട് പോകാത്ത രുചിവൈവിധ്യങ്ങളാണ് പഞ്ചാബി റസ്റ്റോറന്റിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

1977 മുതൽ കോട്ടയത്തിന് ഇന്ത്യൻ ചൈനീസ് രുചി സമ്മാനിച്ച പഞ്ചാബി റസ്റ്റ്റന്റിന്റെ പുതിയ ബ്രാഞ്ചാണ് നാളെ മുതൽ പ്രവർത്തനം തുടങ്ങുന്നത്. ജനുവരി 23 തിങ്കളാഴ്ച കെ.കെ റോഡിൽ ചന്തക്ക വലയിൽ ശീമാട്ടിയ്ക്ക് എതിർ വശത്താണ് പഞ്ചാബി റസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നത്.

വിശാലമായ പാർക്കിംഗ് സൗകര്യവും പാർട്ടി ഹാളും ,നവീന രീതിയിലുള്ളതും
വ്യത്യസ്തമായതുമായ ആംപിയന്‍സില്‍ മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കാന്‍ കുടുംബമായി നേരേ പഞ്ചാബി റസ്റ്റോറന്റിലോട്ട് പോര്.