play-sharp-fill
പഞ്ചാബിലെ ഫാക്ടറിയിൽ വാതക ചോർച്ച..! വിഷവാതകം ശ്വസിച്ച്  9 മരണം..! 11 പേര്‍ ഗുരുതരാവസ്ഥയില്‍..! ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

പഞ്ചാബിലെ ഫാക്ടറിയിൽ വാതക ചോർച്ച..! വിഷവാതകം ശ്വസിച്ച് 9 മരണം..! 11 പേര്‍ ഗുരുതരാവസ്ഥയില്‍..! ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെതുടർന്ന് ഒമ്പത് പേർ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുധിയാനയിലെ ഗ്യാസ്പുരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്.മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.

സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇവിടെയുള്ള ആളുകളെ മാറ്റുന്ന നടപടിയാണ് ഇപ്പോൾ അധികൃതർ നടത്തിവരുന്നത്.

Tags :