play-sharp-fill
പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം; വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീ പിടിച്ചിട്ടില്ലെന്ന് അധികൃതര്‍; പിന്നില്‍ അട്ടിമറി സംശയം

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം; വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീ പിടിച്ചിട്ടില്ലെന്ന് അധികൃതര്‍; പിന്നില്‍ അട്ടിമറി സംശയം

സ്വന്തം ലേഖകന്‍

പൂനെ: കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സിന്റെ പത്തിലധികം യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

ടെര്‍മിനല്‍ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തില്‍ ഉച്ചയ്ക്കുശേഷമാണ് തീപിടുത്തമുണ്ടായത്. രാദ്യത്തെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അഗ്‌നിബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിനുളളില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം. കൊവിഡ് പ്രതിരോധ വാക്‌സിനൊപ്പം മറ്റുമരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല.