വിട പറഞ്ഞ് പുഞ്ചിരി മുത്തശ്ശി …! ചിരിക്കാൻ മറന്ന പുതു തലമുറയ്ക്ക് മാതൃക; സോഷ്യൽ മീഡിയയിലൂടെ തരംഗങ്ങൾ സൃഷ്ടിച്ച് അനേകായിരങ്ങളുടെ മനസ്സു കീഴടക്കിയ പങ്കജാക്ഷിയമ്മ ഇനിയില്ല
സ്വന്തം ലേഖിക
പാറശാല: സോഷ്യൽ മീഡിയയിലൂടെ തരംഗങ്ങൾ സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയ പുഞ്ചിരി മുത്തശ്ശി വിട പറഞ്ഞു.
തൊണ്ണൂറ്റി ഒൻപത് വയസായിരുന്നു. നിഷ്കളങ്കമായ ചിരിയിലൂടെ പുഞ്ചിരി മുത്തശ്ശി എന്ന് അറിയപ്പെടുന്ന പങ്കജാക്ഷിയമ്മക്ക് ആരാധകർ ഏറെയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല അമ്പിളികോണം സ്വദേശിനിയാണ് നാട്ടുകാർ പ്രായഭേദമന്യേ പുഞ്ചിരി മുത്തശിയെന്ന് വിളിക്കുന്ന പങ്കജാക്ഷിയമ്മ. ജീവിതത്തിൽ പല കാരണങ്ങളാൽ ചിരിക്കാൻ മറന്നവർക്ക് ഇവരെയുടെ ജീവിതം മാതൃകയായിരുന്നു.
നിർത്താതെയുള്ള മധുരമുള്ള ചിരിയോടെ സംസാരിക്കുന്ന ആ മുത്തശ്ശിയെ കാണുന്നവരുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി തീർച്ചയായും പടരും. ഭർത്താവ് നേരത്തെ മരിച്ചു പോയി. മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ അഞ്ച് മക്കളെ ഒറ്റക്ക് വളർത്തിയ ഒരു അമ്മ കൂടിയാണ് പങ്കജാക്ഷി.
ജീവിതം മടുത്തെന്നു പറയുന്ന യുവജനതയ്ക്കു പങ്കജാക്ഷിയമ്മ പകർന്നു നൽകിയത് പോരാട്ടത്തിന്റെ വലിയൊരു പാഠമായിരുന്നു.അഞ്ചു മക്കളെ ഒറ്റയ്ക്ക് വളർത്തി ജീവിത പ്രാരാബ്ധങ്ങളെ ചിരിയിലൂടെ നേരിട്ട പങ്കജാക്ഷിയമ്മ ചിരിക്കാൻ മറന്ന പുതിയ തലമുറയ്ക്ക് നൽകുന്നത് തന്റെ ചിരിയുടെ ജീവിതം തന്നെയാണ് മാതൃകയായി നൽകുന്നത്.