
കോഴിക്കോട്: പഞ്ചഗുസ്തി മത്സരത്തിനിടെ കൈയുടെ എല്ലുപൊട്ടിയ കായിക താരത്തോട് അവഗണന. കോഴിക്കോട് സ്വദേശിനിയായ ദിയ അഷറഫിനാണ് സര്‍ക്കാരിന്റെ അവഗണന നേരിടേണ്ടിവന്നിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് കോഴിക്കോട് കുന്നമംഗലം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരളോത്സവം പരിപാടിക്കിടെയായിരുന്നു ദിയയുടെ വലത് കൈയുടെ എല്ല് പൊട്ടിയത്. ഇതിന് ശേഷം ദിയക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് ലഭ്യമാക്കാനുള്ള നടപടിയുണ്ടായില്ല.
അപകടത്തിന് ശേഷം ദിയയ്ക്ക് കൈയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ആറ് മാസത്തിന് ശേഷമാണ് കൈ അനക്കാന്‍ സാധിച്ചത്. ഒടുവിൽ വിഷയം അദാലത്തിലെത്തി. ദിയക്ക് സഹായദനമായി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. എന്നാല്‍ തുക ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈയ്ക്ക് ഇപ്പോഴും സ്വാധീനക്കുറവുണ്ട്. അതിന് ശേഷം കായിക പരിപാടികളിലൊന്നും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കുടുംബം നോക്കേണ്ട ഉത്തരവാദിത്തം കൂടി തനിക്കുണ്ട്. രണ്ട് ലക്ഷം രൂപ ലഭിച്ചതുകൊണ്ടുമാത്രമായില്ല. ഇനിയും മുന്നോട്ടു പോകണം. ജോലി നല്‍കി സഹായിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചു.
കോളേജ് വിദ്യാര്‍ത്ഥിനിയായ ദിയ അഷറഫ് മൗണ്ടന്‍ സൈക്കിളിംഗ്, ട്രാക്ക് സൈക്കിളിംഗ് അടക്കം സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുള്ള ആളാണ്.



