
തിരുവനന്തപുരം: പുനർജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പണം വാങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന് വിജിലൻസ്.
വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. പുനർജനി ഫണ്ട് സതീശൻ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട്.
പുനർജനി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന വിജിലൻസ് ശുപാർശ രാവിലെ പുറത്തുവന്നിരുന്നു.
എഫ്.സി.ആർ.എ നിയമലംഘനം, വിദേശ ഫണ്ട് കേരളത്തില്‍ എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ എന്തുവേണമെങ്കിലും പരിശോധിച്ചോട്ടെ എന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്.




