play-sharp-fill
പുനർ വിവാഹിതരുടെ മാട്രിമോണി സൈറ്റിൽ പരസ്യം നൽകി യുവതികളെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച യുവാവ് പിടിയിൽ

പുനർ വിവാഹിതരുടെ മാട്രിമോണി സൈറ്റിൽ പരസ്യം നൽകി യുവതികളെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച യുവാവ് പിടിയിൽ

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിൽ മാട്രിമോണിയൽ സൈറ്റിൽ വ്യാജ പേര് രജിസ്റ്റർ ചെയ്ത് യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഇടുക്കി സ്വദേശി എർവിൻ ടി ജോയിയാണ് പിടിയിലായത്. പുനർവിവാഹിതർക്കുള്ള മാട്രിമോണിയൽ സൈറ്റിലാണ് ഇയാൾ വ്യാജ പേര് രജിസ്റ്റർ ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊച്ചി കലൂരിൽ നിന്ന് നെടുമ്പാശ്ശേരി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പല യുവതികളെയും ഇതേ രീതിയിൽ കുടുക്കിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group