പഴയ സ്വർണാഭരണങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി, ശേഷം തലക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും, അഞ്ചര ലക്ഷവും മൊബൈല്‍ ഫോണും കവർന്ന് നാലംഗ സംഘം ; സംഭവത്തിൽ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍
പുനലൂർ: പഴയ സ്വർണാഭരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം തലക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും, അഞ്ചര ലക്ഷം രൂപയും മൊബൈല്‍ ഫോണും കവരുകയും ചെയ്ത നാലംഗ സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍.
ആലപ്പുഴ കാവാലം കുന്നമ്മക്കര പുത്തൻവീട്ടില്‍ അരുണ എന്ന കുഞ്ഞുമോള്‍ (46), ഇവരുടെ ഡ്രൈവർ തിരുവനന്തപുരം പോത്തൻകോട് സ്വദേശി അശ്വിൻ എന്ന നിജാസ് (35) എന്നിവരെയാണ് പുനലൂർ പൊലീസ് പിടികൂടിയത്.
ആലപ്പുഴ ജില്ലയിലെ വിവിധ ജ്വല്ലറികളില്‍ സെയില്‍സ്മാനായിരുന്ന ചെട്ടികുളങ്ങര കന്നമംഗലം കാർത്തികയില്‍ പി. ഗിരീഷ് (44) നെയാണ് ആക്രമിച്ച് പണം കവർന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് നിന്ന ഗിരീഷിനെ ഓട്ടോറിക്ഷയില്‍ കയറ്റി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൊട്ടാരക്കര ഭാഗത്ത് നിന്നും പൊലീസ് കാർ കണ്ടെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹനത്തില്‍ നിന്നും ഗിരീഷിന്റേതെന്ന് പറയുന്ന മൂന്നുലക്ഷം രൂപ കൂടി കണ്ടെടുത്തു. ഗിരീഷിനെ ആക്രമിച്ചു കവർച്ച ചെയ്ത രണ്ട് പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു. പ്രതിമകള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പുനലൂർ ഡി.വൈ.എസ്.പി ഐ. പ്രദീപ്കുമാർ, എസ്. എച്ച്.ഒ രാജേഷ് കുമാർ, ഏസ്.ഐമാരായ അനീഷ്, സുരേഷ് കുമാർ, ഷാജഹാൻ, അജികുമാർ രാജേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.