
പത്തനംതിട്ട∙ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. കുമ്പഴ മല്ലശ്ശേരിമുക്കിലുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു രണ്ടു പേർ ഗുരുതരാവസ്ഥയിൽ.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. കുമ്പഴ ഭാഗത്ത് നിന്നും വന്ന കാർ മല്ലശ്ശേരിമുക്ക് ഐസ് ഫാക്ടറിക്ക് മുൻഭാഗത്തായി റോഡിലേക്ക് തള്ളി നിൽക്കുന്ന കലുങ്കിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു.
സമീപത്തെ ഐസ് ഫാക്ടറിയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരിൽ രണ്ടു പേർ സ്ത്രീകളാണ്. ഇരുവരെയും പത്തനംതിട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group