‘ഇടതുകാലിന് വൈകല്യം, മരിച്ചയാളെ തിരിച്ചറിയുന്നത് വെല്ലുവിളി’; തിരോധാനം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിവൈഎസ്പി ; പുനലൂരിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ ദുരൂഹത തുടരുന്നു

Spread the love

കൊല്ലം: പുനലൂരിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ ദുരൂഹത തുടരുന്നു. മരിച്ചത് ആരെന്ന് തിരിച്ചറിയുന്നത് വെല്ലുവിളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ‌ടിആർ ജിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്ത് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹമായിരുന്നു. ഇടതുകാലിന് വൈകല്യമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇങ്ങനെ ഒരാളുടെ തിരോധാനം കേരളത്തിൽ റിപ്പോർട്ട് ചെയ്തതായി അറിവില്ല. സ്ഥിരമായി യാത്ര ചെയ്യുന്നയാളോ ജോലി സംബന്ധമായി മാറി നിൽക്കുന്നയാളോ ആകാമെന്നും ഇതര സംസ്ഥാനക്കാരനാണോ എന്നും അന്വേഷിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരം നൽകി

തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരം നൽകിയിട്ടുണ്ട്. പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ 13നാണ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ റബ്ബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മുഖം പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് നിഗമനം.

കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നു. കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികൾ ഇല്ലാത്തതിനാൽ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല. മൃതദേഹത്തിന്റെ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയ നിലയിലുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group