
മത്തന്‍കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ….! പ്രമേഹ രോഗികള്‍ക്ക് ഉണ്ടാകുന്ന മാറ്റം അത്ഭുതകരം; ദഹനപ്രക്രിയ ആരോഗ്യകരമാക്കുന്നു
സ്വന്തം
കോട്ടയം: ആരോഗ്യ സമ്പന്നമാണ് മത്തന്‍കുരു.
കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, ഫാറ്റ്, നാരുകള്‍, മാംഗനീസ്, കോപ്പര്‍, ഫോസ്‌ഫറസ്, സിങ്ക്, ഇരുമ്പ് എന്നിവയാണ് ഇതിലുള്ള പോഷകസമ്പത്ത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ്. വിറ്റാമിന്‍ ബി 2, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കലുകള്‍ക്കെതിരെ പൊരുതി അര്‍ബുദത്തെ പ്രതിരോധിക്കും.
ഇതിലുള്ള മഗ്നീഷ്യവും സിങ്കും ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായകമാണ് മത്തന്‍കുരു.
പ്രമേഹരോഗികള്‍ മത്തന്‍കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗം നിയന്ത്രിക്കും. ഫൈബറുകള്‍ ധാരാളമുള്ളതിനാല്‍ ദഹനപ്രക്രിയ ആരോഗ്യകരമാക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ അത്ഭുതകരമായ ശേഷിയുണ്ട്.
Third Eye News Live
0