ഇന്നൊരു വെറൈറ്റി ദോശ റെസിപ്പി നോക്കിയാലോ? രുചികരമായ മത്തങ്ങ ദോശ ഉണ്ടാക്കാം? റെസിപ്പി ഇതാ

Spread the love

കോട്ടയം: എന്നും ഒരുപോലെയുള്ള ദോഷയല്ലേ ഉണ്ടാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായ ഒരു ദോശ ഉണ്ടാക്കിയാലോ? രുചികരമായ മത്തങ്ങ ദോശ റെസിപ്പി നോക്കാം..

ആവശ്യമായ ചേരുവകള്‍

അരി – 2 കപ്പ്
ഉഴുന്ന് – 1/4 കപ്പ്
ഉലുവ – 1/4 സ്പൂണ്‍
മത്തങ്ങ – 1/2 കപ്പ്
ജീരകം – 1 സ്പൂണ്‍
ചുവന്ന മുളക് – 1/2 സ്പൂണ്‍
ഉപ്പ് – 1 സ്പൂണ്‍
നെയ്യ് / എണ്ണ – 2 സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് നന്നായി അരച്ചെടുക്കുക. ശേഷം ഉപ്പ് ചേര്‍ത്തു നന്നായി കലക്കി വയ്ക്കുക. ഇത് മത്തങ്ങ, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് മാവിലേക്ക് ചേര്‍ത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച്‌ എടുക്കുക. കല്ല് ചൂടാകുമ്പോള്‍ അതിലേക്ക് നെയ്യ് തേക്കുക. അതിലേക്ക് മാവ് ഒഴിച്ച്‌ നന്നായി പരത്തി രണ്ടു വശവും മൊരിച്ച്‌ എടുക്കുക.