
കൊച്ചി: വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. തൃക്കാക്കര നഗരസഭയിലാണ് നിരവധി വിദ്യാർത്ഥികൾക്ക് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്.
തൃക്കാക്കര കാർഡിനൽ എൽപി സ്‌കൂളിൽ 40 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇതേതുടർന്ന് അധികൃതർ സ്കൂളിന് അവധി നൽകി. ഇതോടെ തൃക്കാക്കരയിൽ സ്കൂൾ വിദ്യാർഥികൾ അടക്കം മുണ്ടിനീര് രോഗികളുടെ എണ്ണം 49 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.