play-sharp-fill
പുൽവാമ ഭീകരാക്രമണം ; സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ട് , തിരിച്ചടിക്കാൻ പൂർണ്ണ സ്വാതന്ത്രം നൽകുന്നു : പ്രധാനമന്ത്രി

പുൽവാമ ഭീകരാക്രമണം ; സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ട് , തിരിച്ചടിക്കാൻ പൂർണ്ണ സ്വാതന്ത്രം നൽകുന്നു : പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ടെന്നും അവർക്ക് തിരിച്ചടിക്കാൻ പൂർണമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 45 സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ ഒരേ സ്വരത്തിൽ നേരിടണം. അക്രമികളും അവർക്കു പിന്നിലുള്ളവരും കനത്ത വില നൽകേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ട്.


ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമം നടക്കില്ല. സൈന്യത്തിനു പൂർണ സ്വാതന്ത്രമാണു നൽകിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നിൽക്കുകയാണ് നമ്മുടെ അയൽക്കാർ. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവർ കരുതുന്നത്. അങ്ങനെയാണെങ്കിൽ അവർ ചെയ്യുന്നതു വലിയ തെറ്റാണ്. ഭീകരാക്രമണമുണ്ടായപ്പോൾ അപലപിക്കുകയും ഇന്ത്യയ്ക്കു പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ രാഷ്ട്രങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീരസൈനികർക്കു കൃതജ്ഞത അർപ്പിക്കുന്നതായും അദ്ദഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങള കണ്ട ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാണിജ്യതലത്തിൽ പാകിസ്ഥാന് നൽകിയിരുന്ന എം.എഫ്.എൻ ( മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയും ഇന്ത്യ റദ്ദാക്കിയതായി അറിയിച്ചിരുന്നു.