play-sharp-fill
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു; ആറു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യൻ സേന

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു; ആറു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യൻ സേന

സ്വന്തംലേഖകൻ

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ഒരു സൈനികൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരം സൈന്യത്തിന് ലഭിക്കുന്നത്. ഇതിനെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെ ഒരു വീട്ടിൽ നിന്ന് തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു തീവ്രവാദികളുടെ വെടിവയ്പ്.
സൈന്യത്തിന് നേരേ വെടിവെപ്പ് ആരംഭിച്ചതോടെ സൈന്യം തിരിച്ചടിച്ചു. രണ്ട് തീവ്രവാദികൾ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരം കിട്ടിയതോടെ ഇവരെ വധിക്കാനുള്ള നീക്കം സൈന്യം തുടങ്ങി. ഏതാണ്ട് ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം മൂന്ന് ഭീകരരെ വധിക്കുകയും രണ്ട് ഭീകരരെ ജീവനോടെ പിടികൂടുകയും ചെയ്തതു.