നടി ആക്രമിക്കപ്പെട്ട കേസ്: ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍; നടിയുടെ ദൃശ്യങ്ങള്‍ സൂക്ഷിച്ചത് ‘മൈ’ എന്ന ഫോള്‍ഡറില്‍; മറ്റുള്ളവ ‘ഡിയർ’ എന്നാ ഫോൾഡറിലും

Spread the love

നടിയെ ആക്രമിച്ചകേസിൽ  ഒന്നാം പ്രതിയായ പള്‍സർ സുനിയ്ക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ,വി പി വിജീഷ്, എച്ച്‌ സലിം, പ്രദീപ് എന്നീ ആറ് പ്രതികൾക്കാണ് ശിക്ഷ വിധിക്കുന്നത്.

video
play-sharp-fill

അതേസമയം, സുനിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷ കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു. 20ാം വയസില്‍ കുറ്റകൃത്യങ്ങള്‍ തൊഴിലാക്കിയ ആളാണ് സുനി. ലഹരി, മോഷണം, കവർച്ച, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാളെ പോലീസ് നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പലപ്പോഴായി ഇയാള്‍ പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലാണ് സുനി ഏറ്റവും ഒടുവിലായി അറസ്റ്റിലാകുന്നത്. നടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ പകർത്തിയെന്നാണ് ഇയാള്‍ക്ക് എതിരായ കുറ്റം. കൃത്യം നടത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ സുനിയെ പോലീസ് പിടികൂടിയിരുന്നു.

തടവിൽ ഇരിക്കുമ്പോൾ 10 തവണയോളം ‘പണം എറിഞ്ഞ്’ ജാമ്യം നേടാനുള്ള ശ്രമം നടത്തി. ജയിലില്‍ കിടക്കുന്ന സാധാരണക്കാരനായ സുനിക്ക് വലിയ തുക ശമ്ബളം വാങ്ങുന്ന വക്കീലുമാരെ വെക്കാനുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ഹർജിപരിഗണിക്കവെ കോടതി ചോദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ വേളയില്‍ മെമ്മറി കാർഡാണ് സുനിക്കെതിരായ നിർണായക തെളിവായി മാറിയത്. കേസിലെ ഏറ്റവും സുപ്രധാന തെളിവ് കൂടിയാണ് ഈ കാർഡ്. നടിയെ ക്രൂരമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയ സുനി ഈ ദൃശ്യങ്ങള്‍ തൻ്റെ ഫോണിലായിരുന്നു സൂക്ഷിച്ചിരുന്നത്. മൈ’ എന്ന ഫോള്‍ഡറിലായിരുന്നു നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കായ ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്.

നടിയുടെ മാത്രമല്ല മറ്റ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇയാള്‍ ഫോണിലെ മെമ്മറി കാർഡില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇയാളുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് കാർഡില്‍ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ രഹസ്യഫോള്‍ഡറുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചത്. ‘ഡിയർ’ എന്ന പേരിലായിരുന്നു മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളുളള ഫോള്‍ഡർ ഉണ്ടായിരുന്നത്. ഇത്തരത്തില്‍ കൊടും കുറ്റവാളിയായ ഇയാള്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദം. അതേസമയം കേസിലെ എട്ടാം ്പ്രതിയായ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നത് സംബന്ധിച്ചും കോടതി ഇന്ന് വിധിയില്‍ വ്യക്തമാക്കും.

ഗൂഢാലോചന കുറ്റമായിരുന്നു കേസില്‍ ദിലീപിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് ദിലീപിനെ വെറുതെ വിട്ടുകൊണ്ട് കോടതി വ്യക്തമാക്കിയത്.