പുല്‍പ്പായ കെട്ടിലെ രഹസ്യ അറകളിൽ സൂക്ഷിച്ച 17കിലോ കഞ്ചാവ് പിടികൂടി: ആലുവ റെയില്‍വെ സ്റ്റേഷനിൽ എക്സൈസും റെയില്‍വെ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്

Spread the love

കൊച്ചി: പുല്‍പ്പായ കെട്ടില്‍ അറകള്‍ ഉണ്ടാക്കി സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. ആലുവ റെയില്‍വെ സ്റ്റേഷനിലാണ് 17 കിലോ കഞ്ചാവ് കണ്ടെത്തിയത്.
റെയില്‍വെ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ നിന്നാണ്, വില്‍പനയ്ക്കായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.

video
play-sharp-fill

ഉടമയില്ലാത്ത രീതിയില്‍ റെയില്‍വെ പ്ലാറ്റ്ഫോമില്‍ പുല്‍പ്പായ കെട്ട് കണ്ടതോടെ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറകളില്‍ കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടത്തിയത്. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി ആലുവ, പെരുമ്ബാവൂർ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്‍റെ നിഗമനമെന്ന് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പക്റ്റർ ജോമോൻ പറഞ്ഞു. എക്സൈസും റെയില്‍വെ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.കെഎസ്‌ആർടിസി ബസ്സില്‍ കഞ്ചാവ് കടത്താൻ ശ്രമം, അറസ്റ്റ്
അതിനിടെ കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍. എക്സൈസ് ഇൻസ്പെക്ടർ ഗോകുല്‍ ലാലിന്റെ നേതൃത്വത്തില്‍ ആര്യങ്കാവ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് 6.09 കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. കുളത്തൂപ്പുഴ അൻപത് ഏക്കർ സ്വദേശികളായ റിഥിൻ , അൻസില്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎല്‍ 15 എ 2011 നമ്ബർ കെഎസ്‌ആർടിസി ബസ്സില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ എവേഴ്‌സ്സൻ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ നഹാസ്, ബിജോയ്‌ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.