പുൽപള്ളിയിൽ ബസ് കാത്ത് നിന്ന യുവതി കാർ ഇടിച്ച് മരിച്ചു

Spread the love

പുൽപ്പള്ളി: വയനാട് എരിയപ്പള്ളിയിൽ ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു.

video
play-sharp-fill

എരിയപ്പള്ളി ഗാന്ധിനഗർ കോളനിയിലെ കല്യാണിയുടെ മകൾ രമ്യയാണ് (40) മരണപ്പെട്ടത്. ബസ് കാത്തു നിൽക്കുമ്പോൾ ബത്തേരി ഭാഗത്തുനിന്ന് വന്ന കാർ രമ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രമ്യയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രമ്യയും മക്കളും ഗാന്ധിനഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് പരേതനായ രാജൻ . മക്കൾ – സൗമ്യ, അർജുൻ.