പുതുക്കിപ്പണിത കോട്ടയം പുളിനാക്കല്‍ സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ പ്രതിഷ്ഠാകര്‍മം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും.

Spread the love

വേളൂര്‍: പുതുക്കിപ്പണിത പുളിനാക്കല്‍ സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ പ്രതിഷ്ഠാകര്‍മം ഇന്ന് (ഞായർ ) ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും.

വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

160ലധികം കുടുംബങ്ങളുള്ള പള്ളിയുടെ നേതൃത്വം വഹിക്കുന്നത് വിജയപുരം രൂപതാ ചാന്‍സിലര്‍ മോണ്‍. ഡോ. ജോസ് നവസ് ആണ്. ജോസ് ഇരുപത്തിയാറില്‍ചിറ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളി നിര്‍മാണ കമ്മിറ്റി കണ്‍വീനറും നിര്‍മാണ കമ്മിറ്റി സെക്രട്ടറി ജിജോ കുളത്തട്ടിലിന്‍റെയും നേതൃത്വത്തിലാണ് ദൈവാലയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഷിജോ മേലേപുരയിടമാണ് പള്ളി സെക്രട്ടറി. വേളൂരിലെ വിശ്വാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നത്തിന്‍റെയും പ്രാര്‍ഥനയുടെയും പ്രയത്‌നത്തിന്‍റെയും ത്യാഗത്തിന്‍റെയും ഫലമാണ് നവീകരിച്ച പള്ളി.