
കോട്ടയം : തെരഞ്ഞെടുപ്പിന് ഇറങ്ങിയ പുളിക്കണ്ടം കുടുംബത്തിലെ മൂന്നുപേരും ഇനി പാലാ നഗരസഭയിലേക്ക്.
പാലായിൽ സ്വതന്ത്രരായി മത്സരിച്ച പുളിക്കണ്ടം കുടുംബത്തിലെ മൂന്നുപേരും വിജയിച്ചു
ബിനു പുളിക്കകണ്ടം മകൾ ദിയ ബിനു,ബിജു പുളിക്കണ്ടം എന്നിവരാണ് വിജയിച്ചത്.13, 14 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്.
ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
കേരള കോൺഗ്രസു (എം) മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. യു ഡി.ഫ് ഇവിടെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.



