
കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ ഓണാഘോഷം നടത്തി.കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർഷാ
ബൈജു, പഞ്ചായത്തംഗം അഡ്വ. പി.കെ മനോഹരൻഎന്നീ വിശിഷ്ടാതിഥികൾ ചേർന്ന് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ
പ്രിൻസിപ്പൽ അനീഷ്.കെ. ചെ റിയാൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.തുടർന്ന് കുട്ടികൾക്ക് ഓണ സന്ദേശവും നൽകി സ്കൂൾ മാനേജർ.എ കെ.ജയപ്രകാശ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറി.കെ.പി. ആനന്ദക്കുട്ടൻ, വൈസ് പ്രസിഡണ്ട് രഞ്ജിത്ത്, ട്രഷറർ .പി.ജി.ചന്ദ്രൻ, എന്നിവർ കുട്ടികൾക്ക് ഓണസന്ദേശവും ഓണാശംസകളും നൽകി.
മഹാബലിയായി നാലാം ക്ലാസിലെ ദീക്ഷിക്ക് വേഷമിട്ടു. ഏഴാം ക്ലാസിലെ കൃഷ്ണദേവും അഞ്ചാം ക്ലാസിലെ കാശിനാഥ് പ്രമോദും പുലികളിക്ക് പുലികളായി വേഷമിട്ടു. തുടർന്ന് കുട്ടികളുടെ വിവിധ ഓണാഘോഷ പരിപാടികളും നടത്തി.