
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകള്‍ പരിശോധിക്കുന്നതിനുള്ള സ്റ്റാറ്റിക് സര്‍വവൈലൻസ് സംഘം പരിശോധനകള്‍ തുടങ്ങി.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ വാജ്യമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തികളും പരിശോധിക്കുന്നതിനാണ് സ്റ്റാറ്റിക് സര്‍വൈലൻസ് സംഘം പരിശോധന തുടങ്ങിയത്. പരിശോധനയ്ക്ക് എട്ടു സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു ഷിഫ്റ്റുകളിലായാണ് 24 മണിക്കൂറും പരിശോധന. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും വീഡിയോഗ്രാഫറും ഉണ്ട്. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും.