പബ്ലിസിറ്റിക്ക് വേണ്ടി വിജയ് കാണിച്ച ആർത്തിയാണ് 41 പേരുടെ മരണത്തിന് കാരണമായതെന്ന് ‘മുരസോളി’യുടെ റിപ്പോർട്ട്: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരസോളി’ രംഗത്ത്.

Spread the love

ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരസോളി’ രംഗത്ത്.

പബ്ലിസിറ്റിക്ക് വേണ്ടി വിജയ് കാണിച്ച ആർത്തിയാണ്” 41 പേരുടെ മരണത്തിന് കാരണമായതെന്ന് ‘മുരസോളി’യുടെ റിപ്പോർട്ട് ആരോപിച്ചു. ജനക്കൂട്ടത്തെ ദീർഘനേരം കാത്തുനില്‍ക്കാൻ അനുവദിച്ചതും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

കൂടാതെ വെള്ളം ആവശ്യപ്പെട്ട ഒരു ആരാധകന് നേരെ വിജയ് കുപ്പി എറിഞ്ഞത് ഗുരുതരമായ വീഴ്ചയായി പത്രം ചൂണ്ടിക്കാട്ടി. മീറ്റിംഗുകള്‍ നടത്താനെന്ന വ്യാജേന പോലീസ് അനുവദിച്ച സ്ഥലം ദുരുപയോഗം ചെയ്ത് വിജയ് സിനിമാ ഷൂട്ടിംഗ് നടത്തിയെന്നും മുരസോളി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബിഐ അന്വേഷണങ്ങളെക്കുറിച്ചുള്ള വിജയുടെ നിലപാടിനെയും പത്രം ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങള്‍ ബിജെപിയെ പ്രകോപിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് പത്രം ചോദിച്ചു. ഇത്, വിജയ് ബിജെപിയുടെ തിരക്കഥയനുസരിച്ച്‌ പ്രവർത്തിക്കുന്നുണ്ടാകാമെന്ന സൂചന നല്‍കുന്നുവെന്നും മുരസോളി അഭിപ്രായപ്പെട്ടു.