പൊതുമുതല്‍ നശിപ്പിച്ച കേസ് ;എ. റഹീമിനും എം. സ്വരാജിനും ഒരു വര്‍ഷം വീതം തടവും 5000 പിഴയും.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം:എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.പി.എം നേതാക്കളായ എ.എ റഹീം എം.പിക്കും മുൻ എം.എല്‍.എ എം. സ്വരാജിനും ഒരു വര്‍ഷം വീതം തടവ്. ഇരുവര്‍ക്കും 5000 രൂപ വീതം പിഴയും കോടതി ചുമത്തി.

 

പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള കുറ്റത്തിലാണ് ഇരുവര്‍ക്കും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2010ല്‍ ഉമ്മൻ ചാണ്ടി സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്.എഫ്.ഐ നടത്തിയ നിയമസഭ മാര്‍ച്ച്‌ അക്രമത്തില്‍ കലാശിച്ച സംഭവത്തിലാണ് കേസ്.

 

പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമ സംഭവത്തില്‍ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.