
കൊച്ചി: വാഹനം തടഞ്ഞ് പൊതുസ്ഥലത്ത് വെച്ച് വിദ്യാർത്ഥിയെ അപമാനിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
ഇരുചക്രവാഹനം ഓടിച്ചു വന്ന ഡിഗ്രി വിദ്യാർത്ഥിയെയാണ് പൊതുസ്ഥലത്ത് വെച്ച് ബാഗ് പരിശോധിച്ച് അപമാനിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികള്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ആരോപണവിധേയനായ കുളമാവ് മുൻ എസ്‌ഐക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥിയോട് പൊതുസ്ഥലത്ത് മാന്യമായും വിവേകത്തോടെ പെരുമാറുന്നതിലും ഒപ്പമുണ്ടായിരുന്ന കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും കുളമാവ് മുൻ എസ്‌ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുള്ളതായി ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.