തിരുവഞ്ചൂർ പബ്ളിക് ലൈബ്രറി അങ്കണത്തിൽ ഹരിത വായനാമുറി പ്രവർത്തനം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: തിരുവഞ്ചൂർ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ ഹരിത വായനാമുറി പ്രവർത്തനം ആരംഭിച്ചു.

കോവിഡ് മൂലം നിർത്തി വച്ചിരുന്ന റീഡിംഗ് റൂം സംവിധാനം ചെടികളും മറ്റും ക്രമീകരിച്ച് ഹരിത വായനാമുറി ആയി മാറ്റുകയായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് എട്ട് വരെ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനാമുറിയിൽ ലഭ്യമാണ്.


പ്രസിഡന്റ് സാബു കോലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബേബി വായനാമുറി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി അംഗം ജിജി നാകമറ്റം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗം ഐപ്പ് കിഴക്കനത്ത്, പഞ്ചായത്ത് അംഗം വൽസല കുമാരി, സെക്രട്ടറി സാബു കല്ലക്കടമ്പിൽ, പകൽ വീട് കൺവീനർ ശശിധരൻ നായർ കളത്തിൽ, സുരേഷ് കുമാർ മയൂഖം, രമേശ് കുമാർ മാനാന്തറ, പ്രസാദ് എൽ ടി , ലാളത്ത്, യുവജന വിഭാഗം കൺവീനർ അനീഷ് കെ ആർ എന്നിവർ സംസാരിച്ചു.