
തിരുവനന്തപുരം: പരീക്ഷയ്ക്കുശേഷം സ്കൂളുകൾ 23ന് അടയ്ക്കുമെന്നും 24 മുതൽ തന്നെയാണ് ക്രിസ്മസ് അവധി യെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌ഥിരീകരിച്ചു. അവധിക്കായി 24നു സ്കൂൾ അടയ്ക്കു മെന്നുപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഇറങ്ങിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ജനുവരി അഞ്ചിനാണു സ്കൂളുകൾ തുറക്കുന്നത്. ജനുവരി രണ്ടിനു മന്നം ജയന്തിയുടെ അവധി കൂടി പരിഗണിച്ചാണ് തുടർന്നുള്ള ശനി, ഞായർ കൂടി കഴിഞ്ഞ് അഞ്ചിനു തുറക്കാൻ തീരുമാനിച്ചത്. ഫലത്തിൽ തുടർച്ചയാ യി 12 ദിവസം അവധി. ഈമാസം 15 മുതൽ 23 വരെയാണ് അർധ വാർഷിക പരീക്ഷ.



