play-sharp-fill
പഞ്ചായത്ത് ഓഫീസ് ബാർ ആക്കിമാറ്റി പഞ്ചായത്ത് മെമ്പർ ; പെരുവന്താനം പഞ്ചായത്ത് ഓഫീസിനകത്ത് പരസ്യ മദ്യപാനം നടത്തുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ മെമ്പറുടെ വീഡിയോ പുറത്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം

പഞ്ചായത്ത് ഓഫീസ് ബാർ ആക്കിമാറ്റി പഞ്ചായത്ത് മെമ്പർ ; പെരുവന്താനം പഞ്ചായത്ത് ഓഫീസിനകത്ത് പരസ്യ മദ്യപാനം നടത്തുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ മെമ്പറുടെ വീഡിയോ പുറത്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം

പെരുവന്താനം : പഞ്ചായത്ത് ഓഫീസ് ബാറാക്കി മാറ്റി പഞ്ചായത്ത് മെമ്പർ. പെരുവന്താനം പഞ്ചായത്ത് ഓഫീസിലിരുന്ന് പരസ്യ മദ്യപാനം നടത്തുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ  പഞ്ചായത്ത് മെമ്പറുടെ വീഡിയോ പുറത്ത്.

പഞ്ചായത്തിലെ ജീവനക്കാരെ കൂട്ട് പിടിച്ചാണ് നേതാവിൻ്റെ മദ്യപാനം, മറ്റൊരു കേസിൽ നേതാവിൻ്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയും ആ കേസ് ഒത്തു തീർപ്പാക്കി മണ്ഡലം പ്രസിഡന്റ്റ് സ്ഥാനം തിരികെ കിട്ടിയതും കുറച്ച് മാസങ്ങൾക്ക് മുൻപാണ്, അതിനിടെയാണ് പഞ്ചായത്ത് ഓഫീസിലെ മദ്യപാന വീഡിയോ പുറത്ത് വരുന്നത്. പഞ്ചായത്തിലെ 3 ജീവനിക്കാരും നേതാവിന്റെ കൂടെ ഇരിക്കുന്നതും വിഡിയോയിൽ കാണാം.


പഞ്ചായത്തു ഓഫീസിൽ രാത്രി 10 മണി കഴിഞ്ഞു വെളിച്ചം കണ്ട് എത്തിയ നാട്ടുകാരാണ് നേതാവ് അറിയാതെ വീഡിയോ പകർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പഞ്ചായത്ത് ഓഫീസ് ബാറക്കി മാറ്റിയ നേതാവ് കുടുങ്ങി. എന്നാൽ നേതാവ് പറയുന്നത് അത് മദ്യമല്ല പഞ്ചായത്തിലെ ജീവനക്കാർ കുടിക്കാൻ കൊണ്ട് വന്ന കുപ്പിയാണ് എന്നാണ്.