play-sharp-fill
മദ്യ ലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി; തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് നാട്ടുകാരുടെ മർദ്ദനം; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

മദ്യ ലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി; തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് നാട്ടുകാരുടെ മർദ്ദനം; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം∙ മദ്യ ലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടിൽ അതിക്രമിച്ചു കായറിയ പൊലീസുകാരന് നടുറോഡിൽ നാട്ടുകാരുടെ മർദ്ദനം. ബേക്കറി ജം‌ക്‌ഷനിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ടെലികമ്യൂണിക്കേഷൻ സിപിഒ ആർ.ബിജുവിനാണ് മർദനമേറ്റത്. വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാർ മർദിക്കുകയായിരുന്നു. ബിജുവിനും നാട്ടുകാർക്കുമെതിരെ കേസെടുത്തു.


നേരത്തെയും ബിജുവിനെതിരെ പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐയെ ആക്രമിച്ചതിന് നേരത്തെ റിമാൻഡിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികൾ നേരിട്ടിരുന്നു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്. കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശിയാണ്. ബിജുവിനെ നാട്ടുകാർ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കറി ജംക്‌ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതിൽ ചാടി കടക്കുകയായിരുന്നു. ബിജുവിന് പരിചയമുള്ള വീടായിരുന്നില്ല അത്. ലോഡിങ് തൊഴിലാളിയുടെ വീട്ടുകാർ പരിഭ്രാന്തരായി ബഹളംവച്ചു. ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് വടികൾ ഉപയോഗിച്ച് ബിജുവിനെ മർദിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ബിജുവിനെതിരെയും മർദിച്ചതിന് ലോഡിങ് തൊഴിലാളികൾക്കെതിരെയും കേസെടുത്തു.