ദുരിത കാലത്ത് ഇരുട്ടടിയായി ഇന്ധന വില വർദ്ധനവ്; ഇന്നും പെട്രോളിനും ഡീസലിനും വില കൂടി; മിണ്ടാതെ, ഉരിയായാടാതെ സുരയണ്ണനും, മുരളിയേട്ടനും,ശോഭ ചേച്ചിയും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാഹാമാരിയുടെ ദുരിത കാലത്ത് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും, ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോളിന് 94.71നും ഡീസലിന് 90.09 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി പതിനേഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്. മുപ്പതു ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയും കൂട്ടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.
യുപിഎ സർക്കാരിൻ്റെ കാലത്തെ ഇന്ധന വിലവർദ്ധനവിനെ തുടർന്ന് സ്കൂട്ടർ ഉന്തിയും, കാളവണ്ടി വലിച്ചുമൊക്കെ പ്രതിഷേധിച്ച ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനുമൊക്കെ ഇന്ധന വിലവർദ്ധനവിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല