സിപിഎം പ്രവര്‍ത്തകര്‍ പോലും പങ്കെടുത്തില്ല; പത്തില്‍ താഴെ കാണികള്‍ മാത്രം; പത്തനംതിട്ട ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യമന്ത്രിക്ക് ‘ഒഴിഞ്ഞ സദസ്’; ഒടുവിൽ ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ ഉദ്ഘാടനം

Spread the love

പത്തനംതിട്ട: പത്തനംതിട്ട നന്നുവക്കാട് നിർമ്മിക്കുന്ന ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോർജിന് അഭിമുഖീകരിക്കേണ്ടി വന്നത് ‘ഒഴിഞ്ഞ സദസ്സ്’.

video
play-sharp-fill

കണ്ണൂരിലെ കെ എസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കിനെത്തുടർന്നുള്ള വിശ്രമത്തിന് ശേഷം മന്ത്രി പങ്കെടുത്ത ആദ്യ ദിവസത്തെ പൊതുപരിപാടികളിലൊന്നിലാണ് ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ ഉദ്ഘാടനം നിർവഹിക്കേണ്ടിവന്നത്.

സിപിഎമ്മിന്റെ പ്രവർത്തകർ പോലും ചടങ്ങില്‍ പങ്കെടുത്തില്ലെന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേള്‍ക്കാൻ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് സദസ്സിലുണ്ടായിരുന്നത്. സർക്കാരിന്റെ പ്രധാന പദ്ധതിയുടെ ഉദ്ഘാടനമായിട്ടും ഇത്രയും ‘ഒഴിഞ്ഞ സദസ്സ്’ എങ്ങനെ സംഭവിച്ചു എന്നതില്‍ ചർച്ച സജീവമായിട്ടുണ്ട്.