പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്ക്; രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു

Spread the love

പത്തനംതിട്ട: പത്തനംതിട്ട തുമ്പമണ്ണില്‍ തട്ടുകടയ്ക്ക് തീ പിടിച്ചു.

video
play-sharp-fill

ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്.
ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്.

കടയില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തില്‍ രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുമ്പമണ്ണില്‍ പ്രവർത്തിച്ചുവരുന്ന എൻ എസ് കെ തട്ടുകടക്കാണ് തീപിടിച്ചത്. കടയില്‍ ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു.

ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.