പത്താം ക്ലാസിൽ നല്ല മാർക്കുണ്ടോ ? കേന്ദ്ര തപാൽ വകുപ്പിൽ ജോലിഉറപ്പ്: പരീക്ഷയും അഭിമുഖവും ഇല്ല; രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്

Spread the love

ഡൽഹി: കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക് (GDS) തസ്തികകളിലേക്ക് യുവതി-യുവാക്കള്‍ക്ക് വൻ അവസരം വരികയാണ്.
രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ, പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്ന പ്രത്യേകത ഈ വിജ്ഞാപനത്തിനുണ്ട്.

video
play-sharp-fill

ജനുവരി 31-ഓടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നും അന്ന് മുതല്‍ ഫെബ്രുവരി 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലും മികച്ച രീതിയിലുള്ള ഒഴിവുകള്‍ ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്. സർക്കാർ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഇതൊരു സുവർണ്ണാവസരമാണ്.

പ്രധാന വിവരങ്ങള്‍
ആകെ ഒഴിവുകള്‍: 28,740 (ദേശീയതലത്തില്‍). കേരള സർക്കിളില്‍ ഏകദേശം 1691 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.
യോഗ്യത: അംഗീകൃത ബോർഡില്‍ നിന്ന് പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ നിർബന്ധമായും പഠിച്ചിരിക്കണം.
പ്രായപരിധി: 18 വയസ്സ് മുതല്‍ 40 വയസ്സ് വരെ. (SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് രീതി: പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴി നിയമനം. പരീക്ഷയോ ഇന്റർവ്യൂവോ ഉണ്ടായിരിക്കില്ല.
ശമ്ബളം: ബി.പി.എം തസ്തികയ്ക്ക് 12,000 – 29,380 രൂപ വരെയാണ് അടിസ്ഥാന ശമ്ബളം, എ.ബി.പി.എം/ഡാക് സേവക് തസ്തികകള്‍ക്ക് 10,000 – 24,470 രൂപ വരെയുമാണ് ലഭിക്കുക.

മറ്റ് നിബന്ധനകള്‍: അപേക്ഷകർക്ക് കമ്ബ്യൂട്ടർ പരിജ്ഞാനവും സൈക്കിള്‍ ഓടിക്കാനുള്ള അറിവും ഉണ്ടായിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ (മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.

തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, SC/ST, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നല്‍കേണ്ടതില്ല. ഫെബ്രുവരി 28-ഓടെ ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തുവരുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വിജ്ഞാപനം വരുന്നത് വരെ കാത്തിരിക്കുക.