video
play-sharp-fill

ഉള്‍ക്കാട്ടില്‍ കൊമ്പനെ കണ്ടെത്തി; പിടി7നെ പിടികൂടാന്‍ ദൗത്യസംഘം പുറപ്പെട്ടു; ആന നിലവിൽ ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിൽ

ഉള്‍ക്കാട്ടില്‍ കൊമ്പനെ കണ്ടെത്തി; പിടി7നെ പിടികൂടാന്‍ ദൗത്യസംഘം പുറപ്പെട്ടു; ആന നിലവിൽ ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: വന്‍ സന്നാഹം ഒരുക്കിയിട്ടും ധോണിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തുന്ന പി ടി 7 എന്ന കാട്ടാനയെ കഴിഞ്ഞ ദിവസം പിടികൂടാനായിരുന്നില്ല.

ഉള്‍ക്കാട്ടിലേക്ക് മാറിയ ആനയെ പിടികൂടാന്‍ ഇന്ന് നേരത്തേ ദൗത്യ സംഘം പുറപ്പെട്ടു. ആന ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളത്. ധോണിയിലെ കോര്‍മ മേഖലയില്‍ ആനയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സര്‍വ സന്നാഹങ്ങളുമായി പുറപ്പെട്ടെങ്കിലും കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം ദൗത്യസംഘം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു.

72 അംഗ വനപാലകരാണ് പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും ഒപ്പമുണ്ട്.

സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാല്‍ മയക്കുവെടിയുതിര്‍ത്ത് പിടികൂടാനായിരുന്നു ശ്രമം. ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ റാമ്പിലൂടെ കൊണ്ടുവന്ന് ലോറിയിലേക്ക് കയറ്റും.

എന്നാല്‍ ഉള്‍ക്കാട്ടില്‍ നിന്നും ലോറിയില്‍ കയറ്റാന്‍ ബുദ്ധിമുട്ടേറെയാണ്. ചെങ്കുത്തായ മലഞ്ചെരിവിലൂടെയാണ് ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയത്.

2022 നവംബര്‍ മുതല്‍ ഇടവേളകളില്ലാതെ ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ വിലസുകയാണ് പി ടി സെവന്‍. മിക്കപ്പോഴും തനിച്ചാണ് കൊമ്പന്റെ വരവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒറ്റയ്ക്കാണ്. ഇത് ദൗത്യസംഘത്തിന് ആശ്വാസമാണ്.