
പി ടി 7 ൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; പിടികൂടാനായി ആര്‍ ആര്‍ ടി സംഘവും മൂന്ന് കുങ്കി ആനകളും വനത്തില്‍; സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടും
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി ടി സെവനെ (പാലക്കാട് ടസ്കര്‍ 7) പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു.
പുലര്‍ച്ചെ നാലിന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘം ആനയെ തെരഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു.
സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്.
75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാല്‍ മയക്കു വെടിവച്ച് പിടികൂടും.
കൂടിന്റെ ബലപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.
Third Eye News Live
0