video
play-sharp-fill

പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന്

പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന്

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: കര്‍ഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ചുകൊടുത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചത്.

‘ഇന്ത്യ – ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്‌ക്രിപ്റ്റ് ആയിരുന്നു ട്വീറ്റില്‍ എന്ന ആരോപണവുമുണ്ടായിരുന്നു. കര്‍ഷക സമരത്തില്‍ സച്ചിന്റെ നിലപാടിനൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടതോടെ ഉഷയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമറിയിച്ച് യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവി നിക്കര്‍ പോസ്റ്റല്‍ വഴി ഉഷയുടെ മേല്‍വിലാസത്തിലേക്ക് അയച്ചത്.