
കൊച്ചി;വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരുമ്പോൾ
അന്വേഷണഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂലമായി നിലപാടെടുത്ത 2 പേർ കേസിന്റെ അന്തിമവിധി കേൾക്കാനില്ല; പി.ടി. തോമസ് എംഎൽഎയും സംവിധായകൻ ബാലചന്ദ്രകുമാറും.
കുറ്റകൃത്യത്തിന് ഇരയായ നടി അന്നു രാത്രി സഹായം ചോദിച്ചെത്തിയതു നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ്. ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ മീഡിയയിൽ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനുവേണ്ടി തൃശൂരിൽനിന്ന് എറണാകുളത്തേക്കു വരും വഴിയാണു നടിക്കു ദുരനുഭവമുണ്ടായത്.
നടി സംഭവങ്ങൾ വിവരിച്ചപ്പോൾ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാൽ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. അതിനു തൊട്ടുമുൻപുള്ള ദിവസം സിനിമാ സംഘടനകൾ നടത്തിയ പൊതുപരിപാടിയിലേക്ക് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ ക്ഷണിച്ചുകൊണ്ടുവന്നത് ആന്റോ ജോസഫായിരുന്നു. അതിന്റെ ഓർമയിലാണ് ഇത്തരമൊരു കേസുണ്ടായപ്പോൾ എന്തു നടപടിയെടുക്കണമെന്നറിയാൻ ആന്റോ ജോസഫിനെ വിളിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാലിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങുംവഴി ആന്റോ താമസിക്കുന്ന പാർപ്പിട കോളനിയിൽതന്നെ താമസിക്കുന്ന പി.ടി. തോമസ് എംഎൽഎയെ വിവരം അറിയിക്കാൻ ആന്റോ ജോസഫിനു തോന്നിയതാണ് ഈ കേസിലെ നിർണായക നിമിഷം. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പി.ടി. തോമസ് നേരിട്ട് അതിജീവിതയെക്കണ്ടു വിവരം തിരക്കാൻ തീരുമാനിച്ച് ആന്റോയുടെയൊപ്പം ലാലിന്റെ വീട്ടിലെത്തി.
ഘത്തിനു ലഭിച്ചിരുന്നില്ല. അതിന്റെ കുറവു നികത്തിയതു വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഇൗ മൊഴികൾ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു.
അതോടെ സാക്ഷിവിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താൻ വിചാരണക്കോടതി അനുവദിച്ചു. ഈ അന്വേഷത്തിലാണു ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി. ശരത്തിനെ 13–ാം പ്രതിയാക്കി കുറ്റപത്രം പുതുക്കി വിസ്താരം പുനരാരംഭിച്ചത്



