ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം ; പി.എസ്.എൽ.വിയുടെ അൻപതാം വിക്ഷേപണം വിജയകരം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വീണ്ടും ചരിത്രംകുറിച്ച് ഐ.എസ.്ആർ.ഓ. പി.എസ.്എൽ.വിയുടെ അൻപതാം വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2 ബിആർ 1ഉം, ഒമ്പത് വിദേശ ഉപഗ്രഹങ്ങളും പി.എസ.്എൽ.വി ഭ്രമണപഥത്തിലെത്തിച്ചു.
പിഎസ്എൽവിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു.എൽ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം പൂർത്തികരിച്ചിരിക്കുന്നത്. രണ്ടു ദൗത്യങ്ങൾ ഒഴികെ 47 വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കിയെന്ന റെക്കോർഡുമായാണ് പിഎസ്എൽവി 50-ാം വിക്ഷേപണത്തിന് തയ്യറെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :